Skip to main content

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം*

*

സംസ്ഥാന സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ ഒന്നു മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന ഒ.ഇ.സി-എസ്.സി, ഒ.ഇ.സി-എസ്.ടി, ഒ.ബി.സി (എച്ച്) വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 2026-27 അധ്യയന വർഷത്തെ ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം.
അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഇ-ഗ്രാന്റ്സ് പോർട്ടൽ നവംബർ ഒന്നു മുതൽ വീണ്ടും സജ്ജമാക്കിയിട്ടുണ്ട്. സ്കൂൾ അധികൃതർ www.egrantz.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന നവംബർ 30-നകം വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഡാറ്റാ എൻട്രി പൂർത്തിയാക്കണം.
ഫോൺ: 0492 2222335, ഇ-മെയിൽ: bcddpkd@gmail.com.

date