തൃശ്ശൂർ ഗവ. നഴ്സിംഗ് കോളേജിൽ ബോണ്ടഡ് ലക്ചറർ നിയമനം*
*
തൃശ്ശൂർ ഗവ. നഴ്സിംഗ് കോളേജിൽ ബോണ്ടഡ് ലക്ചറർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എട്ട് ഒഴിവുകളാണുള്ളത്. പ്രതിമാസം 32,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.ഏതെങ്കിലും അംഗീകൃത സർക്കാർ അല്ലെങ്കിൽ സ്വാശ്രയ നഴ്സിംഗ് കോളേജിൽ നിന്ന് എം.എസ്.സി നഴ്സിംഗ് വിജയകരമായി പൂർത്തിയാക്കിയവരും കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ (കെ.എൻ.എം.സി) രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ, തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 18ന് രാവിലെ 11ന് തൃശ്ശൂർ മുളങ്കുന്നത്തുകാവ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.
ഒരു വർഷത്തേക്കോ യോഗ്യരായ ബോണ്ടഡ് അധ്യാപകർ ജോലിയിൽ പ്രവേശിക്കുന്നതുവരെയോ, ഏതാണോ ആദ്യം അതുവരെയായിരിക്കും നിയമന കാലാവധി. യാത്രാബത്തയും മറ്റു ചെലവുകളും ഉദ്യോഗാർഥികൾ സ്വയം വഹിക്കണം. ഫോൺ: 0487 2208205, 08078322205.
- Log in to post comments