Skip to main content

പട്ടികജാതി - പട്ടികവർഗ വിഭാഗക്കാർക്ക് വാഹന വായ്പ; അപേക്ഷ ക്ഷണിച്ചു*

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ഏഴ് ശതമാനം മുതൽ എട്ട് ശതമാനം വരെ പലിശ നിരക്കിൽ പത്ത് ലക്ഷം രൂപ വരെയുള്ള വാഹന വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. തൃശ്ശൂർ ജില്ലയിലെ പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 18-നും 60-നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാന പരിധി 20 ലക്ഷം രൂപയാണ്. അഞ്ച് സെന്റിൽ കുറയാത്ത വസ്തു ജാമ്യത്തിന്റെയോ ഉദ്യോഗസ്ഥ ജാമ്യത്തിന്റെയോ ഈടിലാണ് വായ്പ അനുവദിക്കുന്നത്.
അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും തൃശ്ശൂർ രാമനിലയത്തിന് സമീപമുള്ള കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0487 2331556, 9400068508.
 

date