ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം*
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധിയിൽ (MTEWF) നിന്നും ബാങ്ക് മുഖേന പെൻഷൻ അല്ലെങ്കിൽ കുടുംബപെൻഷൻ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും നവംബർ 20-നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.വില്ലേജ് ഓഫീസർ, ഗസറ്റഡ് ഓഫീസർ, ബാങ്ക് മാനേജർ, അല്ലെങ്കിൽ ക്ഷേമനിധി ബോർഡ് മെമ്പർ എന്നിവരിൽ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ 'ലൈഫ് സർട്ടിഫിക്കറ്റ്', ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് സഹിതം അയക്കണം. നിശ്ചിത തീയതിക്കകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തപക്ഷം തുടർപെൻഷൻ ലഭിക്കുന്നതല്ല. 60 വയസ്സിൽ താഴെ പ്രായമുള്ള കുടുംബപെൻഷൻകാർ പുനർവിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം കൂടി സമർപ്പിക്കണം. മുൻ വർഷം ആധാർ കാർഡിന്റെ പകർപ്പ് നൽകിയിട്ടില്ലാത്തവർ അതും ഒപ്പം സമർപ്പിക്കേണ്ടതാണ്.
വിലാസം: സെക്രട്ടറി, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം (പി.ഒ.), കോഴിക്കോട് - 673 006.
- Log in to post comments