Post Category
ഓംബുഡ്സ്മാനായി റിട്ട. ജസ്റ്റിസ് പ്രദീപ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി നിയമിതനായ, ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് സി പ്രദീപ് കുമാർ, കേരള ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കേരള ഗവർണർ ഓംപ്രകാശ് മാതൂർ മുമ്പാകെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.
നവംബർ 17 വൈകിട്ട് 4.30 ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളും ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
പി.എൻ.എക്സ്. 4786/2026
date
- Log in to post comments