Post Category
തളിക്കുളം പഞ്ചായത്തിൽ അടുക്കളമുറ്റത്തെ കോഴിവളർത്തൽ പദ്ധതിക്ക് തുടക്കമായി
തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ 2026-27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'അടുക്കളമുറ്റത്തെ കോഴിവളർത്തൽ' പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയകൃഷ്ണൻ നിർവ്വഹിച്ചു. തളിക്കുളം ഗവ. വെറ്ററിനറി ഡിസ്പെൻസറിക്ക് സമീപം നടന്ന ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നീന സുഭാഷ് അധ്യക്ഷത വഹിച്ചു.
2,27,000 രൂപ വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ പഞ്ചായത്തിലെ 350 കർഷകർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഒരു കർഷകന് 50 രൂപ നിരക്കിൽ 5 കോഴിക്കുഞ്ഞുങ്ങൾ വീതമാണ് വിതരണം ചെയ്യുന്നത്.
ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.എസ്. റഹ്മത്തുള്ള സ്വാഗതം പറഞ്ഞു. ഡോ. ആര്യ, വാർഡ് മെമ്പർമാരായ സഹീദ സിറാജ്, സുൽഫിക്കർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments