Skip to main content

ദിശ പ്രമോഷന്‍ റീല്‍ മത്സരത്തില്‍ എ.പി. മുഹമ്മദ് സജാദിന് ഒന്നാം സ്ഥാനം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന 'ദിശ 2026' ഉന്നതവിദ്യാഭ്യാസ പ്രദര്‍ശനത്തോടനുബന്ധിച്ച് ദിശ നഗരിയില്‍ സംഘടിപ്പിച്ച പ്രമോഷന്‍ റീല്‍ മത്സരത്തില്‍ മലപ്പുറം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി എ.പി. മുഹമ്മദ് സജാദ്  ഒന്നാം സ്ഥാനം നേടി. ഉന്നതവിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്ന ദിശ പ്രദര്‍ശനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റീല്‍ മത്സരത്തിലാണ് സജാദ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മലപ്പുറം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ സജാദ് പഠനത്തോടൊപ്പം സാഹിത്യ, കലാ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. പ്രസംഗ മത്സരത്തില്‍ സബ്ജില്ലാതല വിജയിയായ സജാദ് കഥാരചനയിലും കവിതാരചനയിലും മികവ് പുലര്‍ത്തുന്നുണ്ട്. പത്രപ്രവര്‍ത്തകനായ ഇബ്രാഹിം വെള്ളിലയുടെ മകനാണ് മുഹമ്മദ് സജാദ്. പ്രസംഗം, കഥ, കവിത തുടങ്ങിയ മേഖലകളിലെ കഴിവുകള്‍ക്കൊപ്പം ഡിജിറ്റല്‍ മാധ്യമരംഗത്തും മികവ് തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കന്‍.
 

date