Post Category
മാതൃഭാഷയും സംസ്കാരവും; അർദ്ധദിന സെമിനാർ സംഘടിപ്പിച്ചു
ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ വനിതാ-ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ വകുപ്പിലെ ജീവനക്കാർക്കായി 'മാതൃഭാഷയും സംസ്കാരവും' എന്ന വിഷയത്തിൽ അർദ്ധദിന സെമിനാർ സംഘടിപ്പിച്ചു. തൃശ്ശൂർ കളക്ടറേറ്റിലെ അനക്സ് ഹാളിൽ നടന്ന സെമിനാർ ജില്ലാ വനിതാ-ശിശു വികസന ഓഫീസർ പി. മീര ഉദ്ഘാടനം ചെയ്തു.
തലോർ ദീപ്തി ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലും മലയാളം അധ്യാപകനുമായ മഹിപാൽ സെമിനാറിന് നേതൃത്വം നൽകി.
ഭാഷയുടെ സാംസ്കാരിക പ്രാധാന്യവും സംസ്കാര രൂപീകരണത്തിൽ മലയാളഭാഷ ചെലുത്തിയ സ്വാധീനവും അദ്ദേഹം വിശദീകരിച്ചു.
ജൂനിയർ സൂപ്രണ്ട് കെ.എൽ. ഷൈജു സ്വാഗതവും ഹെഡ് അക്കൗണ്ടന്റ് സി.വി. സുമ നന്ദിയും പറഞ്ഞു. വകുപ്പിലെ നൂറിലധികം ജീവനക്കാർ സെമിനാറിൽ പങ്കെടുത്തു.
date
- Log in to post comments