മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ ബാലസഭ സംഘടിപ്പിച്ചു
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ബാലസഭ സംഘടിപ്പിച്ചു. സഭയുടെ ഉദ്ഘാടനം മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് നിർവഹിച്ചു.
കുട്ടികളുടെ സർഗാത്മകത, നേതൃപാടവം, ജനാധിപത്യ ബോധം, പരിസ്ഥിതി സ്നേഹം എന്നിവ വളർത്തിയെടുക്കുന്നതിനാണ് തദ്ദേശസ്ഥാപനങ്ങൾ മുഖേന ബാലസഭകൾ സംസ്ഥാനത്ത് സംഘടിപ്പിച്ചു വരുന്നത്. കൂടാതെ ദാരിദ്ര്യരഹിതവും വികസന പൂർണ്ണവുമായ സമൂഹം സൃഷ്ടിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുകയും ശാക്തീകരിക്കുകയുമാണ് ബാലസഭകളുടെ ലക്ഷ്യം.
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ, കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ എൻ. ടി. കുഞ്ഞുമോൾ, ബാലസഭ റിസോഴ്സ് പേഴ്സൺ സജിത സുനിൽ, ഫാ. നിഖിൽ ആന്റണി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments