ഭരണഘടന സന്ദേശയാത്ര ഇന്ന് (23) ജില്ലയില്‍
കേരള നിയമസഭയും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന ഭരണഘടന സാക്ഷരതാ സന്ദേശയാത്രയ്ക്ക് ഇന്ന് ജില്ലയില്‍ സ്വീകരണം നല്‍കും. ഈ മാസം 14ന് മഞ്ചേശ്വരത്തു നിന്നും ആരംഭിച്ച യാത്ര 11 ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി രാവിലെ 9.30ന് തിരുവല്ലയില്‍ എത്തും. തിരുവല്ല പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന് സമീപത്തുനിന്നും 101 ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം എത്തുമ്പോള്‍ ജനപ്രതിനിധികളും സാക്ഷരതാ പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും വിവിധ വകുപ്പുകളുടെ പ്രതിനിധികളും സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യും. 11.30ന് പന്തളത്ത് എത്തിച്ചേരുന്ന യാത്ര ജനപ്രതിനിധികളും വിവിധ വകുപ്പ് പ്രതിനിധികളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകലയാണ് ജാഥാ ക്യാപ്റ്റന്‍.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 26ന് നടക്കുന്ന ഭരണഘടന സാക്ഷരതാ സംഗമം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. (പിഎന്‍പി 252/19)
- Log in to post comments