Skip to main content

മഴവില്ല് 2026 നിറവിൽ കുരുന്നുകൾ; അങ്കണവാടി കലോത്സവവും ശിശുദിനാഘോഷവും സംഘടിപ്പിച്ചു

 

 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി ചേർത്തല നഗരസഭ ഐ.സി.ഡി.എസ് കഞ്ഞിക്കുഴി അഡീഷണലിന്റെ നേതൃത്വത്തിൽ 'മഴവില്ല് 2026' എന്ന പേരിൽ അങ്കണവാടി കലോത്സവവും ശിശുദിനാഘോഷവും സംഘടിപ്പിച്ചു.
 ചേർത്തല സർക്കാർ പോളിടെക്നിക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചേർത്തല നഗരസഭ ചെയർപേഴ്‌സൺ എസ്. സോബിൻ ഉദ്ഘാടനം 
ചെയ്തു. വാർഡ് കൗൺസിലർ പി. ഉണ്ണികൃഷ്‌ണൻ
അധ്യക്ഷനായി.
 
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന അജി ,
വാർഡ് കൗൺസിലർ
വി എ സുരേഷ് കുമാർ ,
ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെ. ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

date