Post Category
കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു
കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീശ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം നീതു മാമ്മന്‍ കൊണ്ടൂര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജോ ഇലഞ്ഞിമൂട്ടില്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ റ്റി എം അനുപമ, ആര് രാജീവ്, അംഗങ്ങളായ ദീപ ആര് നായര്‍, പി പി ഏലിയാസ്, ശോശാമ്മ കുരുവിള, രാധിക ഉത്തമന്, റ്റി എം രാജലക്ഷ്മി, അസിസ്റ്റന്റ് സെക്രട്ടറി സി ബിന്ദു സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സ്മിത രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments