*കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; ജില്ലയില്‍ 646722 വോട്ടര്‍മാര്‍*
വോട്ടര്‍പട്ടികയുടെ സ്പെഷ്യല്‍ സമ്മറി റിവിഷന്‍ (2027) നടപടികളുടെ ഭാഗമായുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ കരട് പട്ടിക പ്രകാരം ജില്ലയില്‍ ആകെ 646722 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 330652 സ്ത്രീകളും 316066 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. പോളിംഗ് സ്റ്റേഷനുകളുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായി കല്‍പ്പറ്റ, മാനന്തവാടി മണ്ഡലങ്ങളിലായി രണ്ട് പുതിയ പോളിംഗ് സ്റ്റേഷനുകള്‍ കൂടി ഒരുക്കിയിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 717 ആയി ഉയര്‍ന്നു. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അവകാശവാദങ്ങളും 2026 ഡിസംബര്‍ 11 വരെ സമര്‍പ്പിക്കാം. തുടര്‍ന്നുള്ള പരിശോധനകള്‍ക്ക് ശേഷം അന്തിമ വോട്ടര്‍പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.
തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വോട്ടര്‍പട്ടിക സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുടര്‍ നടപടികള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്കി. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സി. ബിജു, ഇ ആര് ഒ മാരായ കെ.മനോജ് കുമാര്‍, ഇ. സുരേഷ് ബാബു, എ ഇ ആര് ഒ മാരായ എം.സി രാകേഷ്, ജോബി ജെയിംസ്, ശിവദാസന്‍, കെ.ബി വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments