പൂങ്കാവനം മാലിന്യമുക്തം
ശബരിമലയില്‍ വിശുദ്ധി സേന പ്രവര്‍ത്തനം ആരംഭിച്ചു
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ശബരിമലയില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍ പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു. വിശുദ്ധി സേനാംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണവും ചടങ്ങില്‍ നടത്തി.
ഇത് ആദ്യമായാണ് മണ്ഡലകാലം ആരംഭിക്കുന്നതിന് അഞ്ചു ദിവസങ്ങള്‍ മുന്‍പ് വിശുദ്ധി സേന പ്രവര്‍ത്തനം തുടങ്ങുന്നത്. ജില്ലാ കളക്ടര്‍ ചെയര്‍പേഴ്സണും അടൂര്‍ ആര്‍ഡിഒ മെമ്പര്‍ സെക്രട്ടറിയുമായുള്ള ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ കീഴിലാണ് ഇവരുടെ പ്രവര്‍ത്തനം. സന്നിധാനം 250, പമ്പ 320, നിലയ്ക്കല്‍ 400, പന്തളം 20, കുളനട 10 എന്നിങ്ങനെയാണ് സേനയുടെ വിന്യാസം.
സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും മറ്റ് സ്ഥലങ്ങളില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയും ഇവര്‍ ജോലി ചെയ്യും. പത്തനംതിട്ട ജില്ലാ ഭരണകൂടം നിയമിക്കുന്ന എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ നിയന്ത്രണത്തില്‍ സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍മാര്‍ വിശുദ്ധ സേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.
ചടങ്ങില്‍ ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര അധ്യക്ഷനായി. തിരുവല്ല സബ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍, അടൂര്‍ ആര്‍ഡിഒ റ്റി ബിനുരാജ്, അടൂര്‍ തഹസില്‍ദാര്‍ സജീവ്, റാന്നി തഹസില്‍ദാര്‍ ടി എസ് സനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments