Post Category
നിയമസഭാ പരിസ്ഥിതി സമിതി സന്ദർശനം
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി കോട്ടയം ജില്ലയിലെ എരുമേലി വലിയതോടിന്റെ നിലവിലുള്ള പാരിസ്ഥിതിക മലിനീകരണ പ്രശ്നങ്ങൾ നേരിൽ കണ്ട് വിലയിരുത്തുന്നതിനായി നവംബർ 18 രാവിലെ 10 ന് എരുമേലി വലിയതോട് സന്ദർശിക്കും. തുടർന്ന് എരുമേലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യോഗം ചേരും. അന്നേദിവസം വൈകുന്നേരം ശബരിമല സന്നിധാനവും പരിസരപ്രദേശങ്ങളും സന്ദർശിക്കും. നവംബർ 19 രാവിലെ 10 ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേരും.
പി.എൻ.എക്സ്. 4805/2026
date
- Log in to post comments