റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
കോലഞ്ചേരിയിൽ നവംബർ 24 മുതൽ 28 വരെ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ വി. പി. സജീന്ദ്രൻ എം. എൽ. എ. പ്രകാശനം നിർവഹിച്ചു.
നോർത്ത് പറവൂർ ജി എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി പവിത്ര എം. വിമലാണ് ഈ വർഷത്തെ റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ നിർമിച്ചിട്ടുള്ളത്. നോർത്ത് പറവൂർ നീണ്ടൂർ മമ്മിപറമ്പിൽ വിമൽ കുമാറിൻ്റെയും രേഷ്മ ഗോപിയുടെയും മകളാണ് പവിത്ര. കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ പവിത്രയ്ക്ക് പുരസ്കാരം നൽകും. സെന്റ് പീറ്റേഴ്സ് എച്ച് എസ് എസാണ് കലോത്സവത്തിന്റെ പ്രധാന വേദി.14 ഉപ ജില്ലകളിൽ നിന്നായി 5000 ത്തോളം മത്സരാർഥികൾ കലോത്സവത്തിൽ പങ്കെടുക്കും.
കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എ. പി. കുഞ്ഞ് മുഹമ്മദ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, ആർഡിഡി ബിയാട്രിസ് മരിയ, കോലഞ്ചേരി എ ഇ ഒ മേഖല പി. ആർ., കോലഞ്ചേരി സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് മാനേജർ മാത്യു പി. പോൾ, പബ്ലിസിറ്റി ആൻഡ് മീഡിയ കൺവീനർ ജോമോൻ ജോസ് , ടി. യു. സാദത്ത്, ഏലിയാസ് കെ. വി, നൗഷാദ് കെ. എ,അജിമോൻ പൗലോസ്, സുനിൽ സി. ഡി., മുഹമ്മദ് റാഫി എം. ഐ, ജോസഫ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments