Skip to main content
ഇടയാറന്മുള എ.എം.എം.എച്ച്.എസ്.എസില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലി സാബു ഓലിക്കല്‍ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നു

അന്താരാഷ്ട്ര ബാലിക ദിനാചരണവും ശിശുദിനാഘോഷവും: കുട്ടികളുടെ അവകാശങ്ങളും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ട് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

ജില്ലാ വനിതാ-ശിശു വികസന ഓഫീസ് ഡിസ്ട്രിക്ട് സങ്കല്‍പ്പ്: ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിന്റെ ആഭിമുഖ്യത്തില്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ അവകാശങ്ങള്‍, ശിശു സംരക്ഷണം, ലിംഗസമത്വം, വ്യക്തിത്വ വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ഇടയാറന്മുള എ.എം.എം.എച്ച്.എസ്. എസില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലി സാബു ഓലിക്കല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കെ എസ് രാജീവ് കുമാര്‍ അധ്യക്ഷനായി.

ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ പി എസ് തസ്നീം, പി.ടി.എ വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ആശ പി മാത്യു, ഡി എച്ച് ഇ ഡബ്ല്യു ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ശുഭശ്രീ എന്നിവര്‍ പങ്കെടുത്തു.
 ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌പെഷ്യലിസ്റ്റും ട്രെയിനറുമായ എ പി ജോബി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കോര്‍ഡിനേറ്റര്‍ പി ദേവിചന്ദന, ചൈല്‍ഡ് ഹെല്‍പ്പ്‌ലൈന്‍ കൗണ്‍സിലര്‍ അനൂപ് രാജ് എന്നിവര്‍ ക്ലാസ് നയിച്ചു.

date