Skip to main content

കുറുവ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു

കുറുവ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഒക്ടോബർ 25 മുതൽ നവംബർ 15 വരെ വിവിധ വേദികളിലായാണ് മത്സരങ്ങൾ നടന്നത്. കുറുവ സ്കൂളിൽ നടന്ന സമാപന സമ്മേളനം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജുവൈരിയ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ സലാം അധ്യക്ഷനായി.
കേരളോത്സവത്തിൽ വൈ.എഫ്.സി ചെറുകുളമ്പ ഓവറോൾ ചാമ്പ്യന്മാരായി. വിക്ടറി അലസ്സൻപടി റണ്ണറപ്പായി. വിജയികൾക്കുള്ള ട്രോഫികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ സലാം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഫൗസിയ പെരുമ്പള്ളി, അസ്മാബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുലൈഖ, സ്ഥിരംസമിതി അധ്യക്ഷരായ എം. ഷാക്കിർ, കെ.കെ അബ്ദുൽ അസീസ്, പി.ടി മുംതാസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അനീസ് കണക്കയിൽ, ജി.എച്ച് ജിതേഷ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date