Skip to main content

വലപ്പാട് ബീച്ചിൽ നവീകരിച്ച 83-ാം നമ്പർ അങ്കണവാടി ഉദ്ഘാടനം ചെയ്തു

വലപ്പാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന 83-ാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടോദ്ഘാടനവും താക്കോൽ കൈമാറ്റച്ചടങ്ങും നടന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാമില സലിം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മോഹനന്  താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വലപ്പാട് ബീച്ചിലെ ചിത്രാ സെന്ററിലെ കെട്ടിടമാണ് അങ്കണവാടിക്കായി നവീകരിച്ച് കൈമാറിയത്.
 

ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിഷ ശിവജി അധ്യക്ഷത വഹിച്ച ചടങ്ങിൽ രശ്മി ഷിജോ, താരാ ബാബു, അജ്മൽ ഷെരീഫ്, ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു. ബിന്ദു മോഹൻ സ്വാഗതവും ലളിത വി.വി. നന്ദിയും പറഞ്ഞു.

 

32-ാം ബി ബാച്ച് എസ്.ഐ. കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നവംബർ 17-ന്; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സല്യൂട്ട് സ്വീകരിക്കും

കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 32-ാം ബി ബാച്ച് സബ് ഇൻസ്പെക്ടർ (എസ്.ഐ.) കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നവംബർ 17-ന് രാവിലെ എട്ടിന് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടക്കും. സംസ്ഥാന ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പരേഡ് പരിശോധിക്കുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്യും.

date