ക്ലറിക്കൽ അസിസ്റ്റന്റ് നിയമനം; കൂടിക്കാഴ്ച നവംബർ 18, 19 തീയതികളിൽ*
പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശ്ശൂർ ജില്ലയിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം നവംബർ 18, 19 തീയതികളിൽ നടത്തും. അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ രാവിലെ പത്ത് മുതൽ ആണ് കൂടിക്കാഴ്ച.
നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, സാധുവായ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡ്, ആറുമാസത്തിൽ കുറയാത്ത പി.എസ്.സി. അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായ സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയൽ രേഖയും സഹിതം ഹാജരാക്കണം.
സർട്ടിഫിക്കറ്റ് പരിശോധനയിൽ നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാത്തവരുടെ അപേക്ഷകൾ നിരസിക്കുന്നതാണ്. യോഗ്യതയുള്ളവരെ മാത്രമേ കൂടിക്കാഴ്ചയ്ക്ക് പരിഗണിക്കൂ. നിശ്ചിത സമയത്തിന് ശേഷം ഹാജരാകുന്നവരെയും പരിഗണിക്കുന്നതല്ല.
ഫോൺ: 0487 2360381.
- Log in to post comments