*വൈത്തിരി ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തുടക്കമായി*
45-ാ മത് വൈത്തിരി ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. നവംബര്‍ 18 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലാ മേളയില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരയ്ക്കും. കല്‍പ്പറ്റ നഗരസഭ അധ്യക്ഷന്‍ പി. വിശ്വനാഥന് കലോത്സവം ഉദ്ഘാടനം ചെയ്തു. ഗുല്‍മോഹര്‍, കണിക്കൊന്ന, നിശാഗന്ധി, പാരിജാതം, ചെമ്പരത്തി, ചെമ്പകം, അരളി, മുക്കുറ്റി, തുമ്പ, മന്ദാരം, ചെത്തി, വാടാമല്ലി എന്നീ 12 വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. നഗരസഭ ക്ഷേമകാര്യ സ്ഥിരം ചെയര്മാന് ശശിധരന് മാസ്റ്റര്‍ അധ്യക്ഷനായ പരിപാടിയില്‍ വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. കെ. ടി അഷ്റഫ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി. ജി ബീന, പി. ടി വര്‍ഗീസ്, ബുഷ്റ, അരുണ്‍ ദേവ്, എന്‍എസ്എസ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ എ.കെ ബാബു പ്രസന്നകുമാര്‍, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധി പി. കെ സുധാകരന് നായര്‍, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി അബ്ദുല്‍ ജലീല്‍, വി.എച്ച്.എസ്.ഇ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എം ലിജി, വൈത്തിരി ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി.കെ ഷാനവാസ്, എച്ച്.എം ഫോറം കണ്‍വീനര്‍ കെ. അലി, പി.ടി.എ പ്രസിഡന്റ് ഷാജി തദ്ദേവൂസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു. നവംബര്‍ 18 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ നഗരസഭ വിദ്യാഭ്യാസ-കലാകായിക സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എ. ആര് ബിനി അധ്യക്ഷയാവുന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി, കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എസ്. സൗമ്യ എന്നിവര്‍ വിശിഷ്ടാതിഥികളാകും
- Log in to post comments