Skip to main content

ഏകദിന ടെക്നോളജി ക്ലിനിക് 19ന്

വ്യവസായ വാണിജ്യ വകുപ്പിന്റെയും  ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ ഏകദിന ടെക്നോളജി ക്ലിനിക് സംഘടിപ്പിക്കുന്നു. നവംബർ 19 ന് തൈക്കാട് പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലാണ് പരിപാടി നടക്കുന്നത്.

ഉദ്യം രജിസ്ട്രേഷനുള്ള ഭക്ഷ്യ സംസ്കരണ മേഖലയിലെ നിലവിലുള്ള സംരംഭകർക്കും, പുതിയതായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പരിപാടിയിൽ പങ്കെടുക്കാം. വിവിധ സാങ്കേതിക വിദ്യകളെക്കുറിച്ച് സംരംഭകരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്ലിനിക്കിൽ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി എന്നീ ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധർ ക്ലാസ്സുകൾ നയിക്കും. കൂടാതെ, വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള അവബോധ പരിപാടിയും ഉണ്ടായിരിക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താലൂക്ക് വ്യവസായ ഓഫീസുമായോ ജില്ലാ വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക്: 0471-2326756.

date