Skip to main content

മേട്രൺ റെസിഡൻറ് ട്യൂട്ടർ നിയമനം; കൂടിക്കാഴ്ച നവംബർ 23ന്  

 

പുന്നപ്രയിലെ  അംബേദ്‌കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂൾ(പെൺകുട്ടികൾ) രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി (വൈകിട്ട് 04.00 മണി മുതൽ രാവിലെ 08.00 വരെ) ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപെട്ട വനിതകളെ (പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ലഭിക്കാത്ത പക്ഷം മറ്റു വിഭാഗക്കാരെ പരിഗണിക്കുന്നതാണ്.) മേട്രൺ റെസിഡൻറ് ട്യൂട്ടർമാരായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസ ഓണറേറിയം:  12000 രൂപ. താല്പര്യമുള്ളവർ വെള്ളക്കടലാസിൽ പൂരിപ്പിച്ച അപേക്ഷ ജാതി സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, എന്നിവ സഹിതം ആലപ്പുഴ മിനി സിവിൽ സ്റ്റേഷൻ(അനെക്സ്)ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ  നവംബർ 23-ന് രാവിലെ 11 മണിയ്ക്ക് എത്തിച്ചേരണം.

date