അപ്രന്റിസ് ട്രെയിനിങ്ങിന് അവസരം:തെരഞ്ഞെടുപ്പ് മേള സംഘടിപ്പിക്കുന്നു
സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലായി രണ്ടായിരത്തോളം അപ്രൻ്റീസ് ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിന് അപ്രൻറീസ് തെരഞ്ഞെടുപ്പ് മേള സംഘടിപ്പിക്കുന്നു.
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സുപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും സംയുക്തമായാണ് തെരഞ്ഞെടുപ്പ് മേള സംഘടിപ്പിക്കുന്നത്.
കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജിൽ ഡിസംബർ അഞ്ച് ശനിയാഴ്ച നടത്തുന്ന മേളയിൽ കൊച്ചി മെട്രോ, എച്ച് ഒ സി, എഫ് എ സി ടി, ഡിപി വേൾഡ് , കെ എസ് ഇ ബി, ബി എസ് എൻ എൽ , കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ, കൊച്ചി ഇൻ്റർനാഷണൽ എയർപ്പോർട്ട്, കണ്ണൂർ എയർപ്പോർട്ട് ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പങ്കെടുക്കും.
ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ, ബി.ടെക്, ബി.എ, ബി.എസ്.സി, ബി.കോം, ബിബിഎ. ബിസിഎ, നഴ്സിങ്, ബിഫാം, ഡി.ഫാം, ഹോട്ടൽ മാനേജെൻ്റ് തുടങ്ങിയ കോഴ്സുകൾ പാസ്സായി അഞ്ച് വർഷം കഴിയാത്തവർക്കും അപ്രൻ്റീസ് ആക്ട് പ്രകാരം മുൻപ് പരിശീലനം ലഭിക്കാത്തവർക്കും അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർഥികൾ www.sdcentre.org എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തതിനു ശേഷം ഇ മെയിൽ മുഖേന ലഭിക്കുന്ന രജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും, പകർപ്പുകളും ബയോഡാറ്റയുടെ പകർപ്പും സഹിതം അഭിമുഖത്തിൽ പങ്കെടുക്കുക. കൂടുതൽ വിവരങ്ങൾക്ക്.
ഫോൺ: 0484 2556530
- Log in to post comments