Skip to main content

ഭൂജല വിൽപ്പനയ്ക്ക് എൻ.ഒ.സി നിർബന്ധം

ജില്ലയിൽ സ്വകാര്യ ടാങ്കർ ലോറികൾ വഴി ഭൂജലം വിതരണം ചെയ്യുന്നതിനായി ഭൂജലം വിൽപ്പന നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഭൂജലവകുപ്പിന്റെ നിരാക്ഷേപപത്രം (എൻ.ഒ.സി) നിർബന്ധമാക്കി. എറണാകുളം കാക്കനാട് പ്രവർത്തിക്കുന്ന ഭൂജലവകുപ്പ് ജില്ലാ ഓഫീസിൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

സാധുവായ എൻ.ഒ.സി ഇല്ലാതെ ഭൂജലം വിൽക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാണ്. അനധികൃതമായി വിൽപ്പന നടത്തുന്നവർക്കെതിരെ പാരിസ്ഥിതിക നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കനത്ത പിഴ ഈടാക്കുന്നതാണ്. ഭൂജല വിൽപ്പന നടത്താൻ താല്പര്യമുള്ളവർ 3,860 രൂപ അപേക്ഷാ ഫീസ് അടച്ച് ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം
വസ്തുവിന്റെ കരമടച്ച രസീത്, ലൊക്കേഷൻ സ്കെച്ച്,തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള കിണറിന്റെ പെർമിറ്റ്,കൈവശാവകാശ സർട്ടിഫിക്കറ്റ്,ജലത്തിന്റെ രാസ-ജൈവ ഗുണനിലവാര പരിശോധനാ റിപ്പോർട്ട് എന്നിവ ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0484-2956331.

date