ആലംകോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ആലംകോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. 195 പോയിന്റ് നേടി കാസ്കോ കിഴിക്കര ഒന്നാം സ്ഥാനം കരസ്ഥമാക്കി. പുലരി ചിയ്യാനൂർ, ന്യൂ സ്റ്റാർ പള്ളിക്കുന്ന് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഓവറോൾ ചാമ്പ്യൻമാർക്ക് ക്യാഷ് പ്രൈസ് സമ്മാനിച്ചു. കായിക-കലാ മത്സരങ്ങൾക്ക് പുറമെ തെങ്ങുകയറ്റം, ഞാറുനടൽ, കിളമത്സരം ഉൾപ്പെടെയുള്ള കാർഷിക ഇനങ്ങളിലുമായി എണ്ണൂറോളം മത്സരാർത്ഥികളാണ് കേരളോത്സവത്തിൽ പങ്കെടുത്തത്.
സമാപന സമ്മേളനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ശാരിക മുരളീധരൻ, ഫവാസ് മാളിയേക്കൽ, ഫാത്തിമ ലത്തീഫ്, ജനപ്രതിനിധികളായ ഹസീബ് കോക്കൂർ, സജ്ന ഫിറോസ് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments