Post Category
ചാവക്കാട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് വാഹനം ആവശ്യമുണ്ട്*
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ചാവക്കാട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി 2027 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിലേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് ദർഘാസ് ക്ഷണിച്ചു. സ്റ്റോർ പർച്ചേസ് മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി വാഹനം വാടകയ്ക്ക് നൽകാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ദർഘാസുകളാണ് ക്ഷണിക്കുന്നത്. ദർഘാസുകൾ നവംബർ 30-ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ചാവക്കാട് ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0487 2507707, ഇ-മെയിൽ: icdschavakkad@gmail.com.
date
- Log in to post comments