വരൾച്ച പ്രതിരോധം -ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു
ജില്ലയിലെ വരൾച്ചാ മ
പ്രതിരോധ പ്രവർത്തനങൾ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം വിലയിരുത്തി.
വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള ഡാമുകളിലെ ഇപ്പോഴത്തെ ജലനിരപ്പും കഴിഞ്ഞ വർഷത്തെ ഇതേ സമയത്തെ ജലനിരപ്പും താരതമ്യം ചെയ്ത് വേനൽക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ചയായി.
ഏപ്രിൽ, മെയ് മാസങ്ങളിലെ കടുത്ത വേനൽ കാലത്ത് നിരവധി പഞ്ചായത്തുകളിൽ നിന്നും കുടിവെള്ളം ലഭ്യമാക്കുന്നതിനായുള്ള അപേക്ഷകൾ ലഭിക്കാറുണ്ടെന്നും കാലാവസ്ഥ വ്യതിയാനം മൂലമുള്ള എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി കുടിവെള്ള ലഭ്യത കുറയാനുള്ള സാധ്യത കണക്കിലെടുത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും ആവശ്യമായ ജലം ലഭ്യമാക്കുന്നത് സംബന്ധിച്ച നടപടികളും യോഗം ചർച്ച ചെയ്തു. കടുത്ത വേനലിൽ വന്യ ജീവികൾക്കും കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ യോഗം വിലയിരുത്തി .
മുങ്ങി മരണങ്ങളുമായി ബന്ധപെട്ട് ജില്ലയിലെ പാറമടകളിൽ ഇറങ്ങുന്നത് നിരോധിച്ചു കൊണ്ടുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നത് നല്ലതായിരിക്കുമെന്ന് ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു.
യോഗത്തിൽ സബ് കളക്ടർ എഹ്തെദ മുഫസ്സിർ, അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് എം സന്ദീപ്, ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം ) ഇന്ദു , വിവിധ വകുപ്പ് മേധാവികൾ , ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments