Post Category
നിയുക്തി 2026 തൊഴിൽമേള നവംബർ 21ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും, എംപ്ലോയബിലിറ്റി സെൻ്ററിൻ്റെയും, വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നിയുക്തി 2026- തൊഴിൽമേള നവംബർ 21ന് നടക്കും. രാവിലെ 9:30 മുതൽ സ്‌കൂൾ ക്യാമ്പസിലാണ് മേള.
ഓട്ടോമൊബൈൽ, ഐ.ടി., ഹോസ്പിറ്റാലിറ്റി, ഫിനാൻസ്, മാർക്കറ്റിങ്, ഇൻഷുറൻസ് തുടങ്ങി വിവിധ മേഖലകളിലെ മുപ്പതിലധികം സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. ആയിരത്തിലധികം ഒഴിവുകളുണ്ട്. രജിസ്‌ട്രേഷൻ സൗജന്യം. സ്പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും. ഫോൺ: 0481-2563451, 2560413, 8138908657.
date
- Log in to post comments