Skip to main content

ലോക ആന്റിമൈക്രോബിയൽ വാരാചരണം: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

*

ആന്റിബയോട്ടിക് മരുന്നുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി ആർജിക്കുന്നതിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി ആചരിക്കുന്ന ലോക ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് (എ.എം.ആർ) വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃശ്ശൂർ ജനറൽ ആശുപത്രിയിൽ നടന്നു. തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആന്റീബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലം അണുബാധ നിയന്ത്രണം കാര്യക്ഷമമാകാതെ രോഗം ഗുരുതരമായി മരണത്തിലേക്ക് നയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഡോക്ടർ കൂടിയായ മേയർ പറഞ്ഞു.  ഇതിനെ പ്രതിരോധിക്കുവാൻ ആന്റീബയോട്ടിക് സാക്ഷരതയ്ക്കായി ആരോഗ്യപ്രവർത്തകരുടെയും വിവിധ വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും മേയർ അറിയിച്ചു. നവംബർ 18 മുതൽ 24 വരെയാണ് വാരാചരണം സംഘടിപ്പിക്കുന്നത്.  

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഗീത കെ.വി മുഖ്യപ്രഭാഷണം നടത്തി. ഗവ. മെഡിക്കൽ കോളേജ് മൈക്രോബയോളജി മേധാവി പ്രൊഫ. ഡോ. പുഷ്പ കിഴക്കേകാരമേൽ വിഷയാവതരണവും കമ്മ്യൂണിറ്റി മെഡിസിൻ മേധാവി പ്രൊഫ. ഡോ. സുധിരാജ് ടി.എസ് വാരാചരണ സന്ദേശവും നൽകി.

തൃശ്ശൂർ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനക്കൽ സ്വാഗതം ആശംസിച്ചു. ഡി.എസ്.ഒ ഇൻ-ചാർജ് ഡോ. നിർമ്മൽ, ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനൂപ് കുമാർ, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സാബു കെ.എ, ഐ.എം.എ തൃശ്ശൂർ ബ്രാഞ്ച് പ്രതിനിധി ഡോ. രഘു, ക്ലിനിക്കൽ മൈക്രോബയോളജിസ്റ്റ് ഡോ. സൗമ്യ കെ.എസ്, തൃശ്ശൂർ ഡ്രഗ് ഇൻസ്പെക്ടർ സ്വബീഹ പി.കെ, ജില്ലാ നഴ്സിംഗ് ഓഫീസർ ഉമാദേവി, ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ ശ്രീജ സി.എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എ.എം.ആർ നോഡൽ ഓഫീസർ ഡോ. റാണ എം.എസ് നന്ദി രേഖപ്പെടുത്തി.

പരിപാടിയുടെ ഭാഗമായി തൃശ്ശൂർ ഗവ. സ്കൂൾ ഓഫ് നഴ്സിംഗിലെയും എ.എം.ആർ ലാബ് എം.എസ്.സി മൈക്രോബയോളജിയിലെയും വിദ്യാർത്ഥികൾ ബോധവൽക്കരണ കലാപരിപാടികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ്, പോസ്റ്റർ മത്സരങ്ങളും സംഘടിപ്പിച്ചു.

date