Skip to main content

മതിലകത്ത് ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു*

ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്, പുകയില വിമുക്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ (ടോഫി - ToFEI), ക്ഷയരോഗ നിർമാർജനം (ടി.ബി. ടാസ്ക് ഫോഴ്സ്), സ്കൂൾ ഹെൽത്ത് കേഡർ, കമ്മ്യൂണിറ്റി ഹെൽത്ത് സ്ക്വാഡ് തുടങ്ങിയ വിവിധ പൊതുജനാരോഗ്യ വിഷയങ്ങളിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. മതിലകം ഗ്രാമപഞ്ചായത്ത് കൂളിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മതിലകം ഇ.വി.ജി ഹാളിലായിരുന്നു പരിപാടി.

മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം. ആൽഫ അധ്യക്ഷത വഹിച്ചു. കൂളിമുട്ടം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നമ്രത വിവിധ വിഷയങ്ങളിലുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകി.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.എ. ബിനേഷ്, ഹസീന റഷീദ്, പി.പി. പ്രസീത, പഞ്ചായത്ത് അംഗങ്ങളായ കെ.സി. ഉണ്ണികൃഷ്ണൻ, ബിജിത ഗണേഷ്, ചിഞ്ചു അനീഷ്, പി.എസ്. ഷൈൻ, കെ.എച്ച്. യാസർ, രമണി സുരേഷ്, രതി ഗോപിനാഥ്, മഞ്ജുഷ നകുലൻ, നസീമ, ജോസ് മഞ്ഞളി, ലിസി, ജലീൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഉദയകുമാർ, പബ്ലിക് ഹെൽത്ത് നഴ്സ് ഷമീമ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, എം.എൽ.എസ്.പിമാർ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ആയുർവേദ-ഹോമിയോ മെഡിക്കൽ ഓഫീസർമാർ എന്നിവരും സെമിനാറിൽ പങ്കെടുത്തു.

date