Skip to main content

9-ാം ദേശീയ പ്രകൃതിചികിത്സാ ദിനാചരണം സംഘടിപ്പിച്ചു

നാഷണൽ ആയുഷ് മിഷന്റെയും കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയുടെയും  ആയുഷ്മാൻ ഭവയുടെയും ആഭിമുഖ്യത്തിൽ 9-ാം ദേശീയ പ്രകൃതിചികിത്സാ ദിനാചരണം സംഘടിപ്പിച്ചു.
കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ അഡ്വ പി ഇന്ദിര ഉൽഘാടനം ചെയ്തു.കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

പരിപാടിയോട് അനുബന്ധിച്ച് പ്രകൃതി വിഭവങ്ങളുടെ പാചകമത്സരം സംഘടിപ്പിച്ചു. 
 കണ്ണൂർ ജില്ല ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ജീന കുമാരി,
നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ പി പി ഹരീഷ് കൃഷ്ണൻ,ജില്ലാ ഹോമിയോ ആശുപത്രി ആർ എം ഒ ഡോ. ഷിബി പി വർഗീസ്, ആയുഷ്മാൻ ഭവ നാച്ചുറോപ്പതി  മെഡിക്കൽ ഓഫീസർ ഡോ. ആർ എൽ ബിൻഷ,കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രി ആയുഷ്മാൻ ഭവ കൺവീനർ ഡോ. പി ജസീറ എന്നിവർ പങ്കെടുത്തു.

date