Skip to main content

മസ്റ്ററിംഗ് സമയപരിധി നീട്ടി 

 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കൾക്കും അക്ഷയ കേന്ദ്രങ്ങൾ വഴി നടത്തേണ്ട വാർഷിക ബയോമെട്രിക് മസ്റ്ററിംഗിനുള്ള സമയപരിധി നവംബർ 30 വരെ നീട്ടി.

ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർ ലൈഫ് സർട്ടിഫിക്കറ്റും, മസ്റ്ററിംഗ് ഫെയിൽഡ് സർട്ടിഫിക്കറ്റും ആലപ്പുഴ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ ഓഫീസിൽ സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് തുടർന്ന് എല്ലാ മാസവും 1 മുതൽ 20 വരെയുള്ള തീയതികളിൽ മസ്റ്ററിംഗ് നടത്താം. എന്നാൽ, മസ്റ്ററിംഗ് നടത്തുന്ന മാസം മുതലുള്ള പെൻഷന് മാത്രമേ ഇവർക്ക് അർഹതയുണ്ടായിരിക്കുകയുള്ളൂ.

കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 0477-2267751.

date