Skip to main content

ലേലം/ക്വട്ടേഷൻ

പൂക്കോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര മാറ്റിയപ്പോൾ ബാക്കിവന്ന പഴയ ആസ്ബറ്റോസ് ഷീറ്റുകൾ, വിറക്, ഓട് എന്നിവ വിൽക്കുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. താല്പര്യമുള്ളവർ നവംബർ 30-ന് വൈകുന്നേരം അഞ്ചിനകം പൂക്കോട്ടൂർ പി.എച്ച്.സി ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഡിസംബർ ഒന്നിന് രാവിലെ 11-ന് ഓഫീസിൽ വെച്ച് പൊതുലേലവും തുടർന്ന് ക്വട്ടേഷൻ തുറക്കലും നടക്കും. ക്വട്ടേഷൻ/ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ജി.എസ്.ടി രജിസ്ട്രേഷൻ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0483 2774860.

date