Skip to main content

പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ 26-ന് മാഞ്ചേരി ഉന്നതി സന്ദർശിക്കും

കരുളായി ഗ്രാമപഞ്ചായത്തിലെ മാഞ്ചേരി ഉന്നതിയില്‍ ജീവിക്കുന്ന ചോലനായ്ക്കർ വിഭാഗക്കാരെ നേരിൽ കണ്ട് അവരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ അംഗങ്ങള്‍ നവംബർ 26 രാവിലെ 9.30 ന് ഉന്നതി സന്ദര്‍ശിക്കും. കമ്മീഷൻ ചെയർപേഴ്‌സൺ ശേഖരൻ മിനിയോടൻ, അംഗങ്ങളായ അഡ്വ. സേതു നാരായണൻ, ടി.കെ വാസു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തുക.

date