വാളിയപ്പാടം കലുങ്കിന്റെ വീതി പതിനൊന്ന് മീറ്ററാക്കാന്‍ എസ്റ്റിമേറ്റ് പുതുക്കും: മന്ത്രി അനൂപ് ജേക്കബ്
വാളിയപ്പാടം കലുങ്കിന്റെ വീതി നാലു മീറ്ററില്‍ നിന്ന് 11 മീറ്ററാക്കി, പുതിയ എസ്റ്റിമേറ്റ് പ്രകാരം നിര്‍മ്മാണം നടത്താന്‍ ധാരണയായതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. പിറവം മണ്ഡലത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വിവിധ പ്രവൃത്തികൾ വിലയിരുത്തുന്നതിന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയില്‍ ഓൺലൈനിൽ ചേര്‍ന്ന മോണിട്ടറിംഗ് കമ്മിറ്റി യോഗത്തിലാണ് അറിയിച്ചത്.
കലുങ്കിന്റെ വീതി കൂട്ടുന്നതിലൂടെ മഴക്കാലത്ത് തോട്ടിലെ നീരൊഴുക്ക് സുഗമമാകും. നാല്പതു ലക്ഷം രൂപയുടെ എസ്റ്റിമേറ്റില്‍ കലുങ്ക് നിര്‍മ്മാണത്തിന് എഗ്രിമെന്റ് വച്ചിട്ടുള്ളതാണ്.
ഇരുമ്പനം റെയില്‍വേ മേല്‍പ്പാലം അറ്റകുറ്റപ്പണികളുടെ ഭാഗമായി നിലവിലുള്ള ടാറിംഗ് പൂര്‍ണമായി നീക്കം ചെയ്ത്, പുതിയ ടാറിംഗ് നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഇതിനായി 52.65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
പിറവം എക്സൈസ് കടവ് പാലത്തിന്റെ നിര്‍മ്മാണത്തിന്റെ പുരോഗതി യോഗം വിലയിരുത്തി. ഈ മാസം തന്നെ ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കി പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍, പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിഭാഗത്തിന് ആവശ്യമായ ഡാറ്റ കൈമാറാന്‍ മന്ത്രി നിര്‍ദേശിച്ചു. ഭരണാനുമതി ലഭിച്ച ബജറ്റ് പ്രവൃത്തികള്‍ക്ക് ഉടന്‍ സാങ്കേതിക അനുമതി നല്‍കി ടെൻഡര്‍ നടപടികള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കി.
ചോരക്കുഴി -തെക്കേകുറ്റി പാലം നിര്‍മ്മാണത്തിന് ഒരുമാസത്തിനകം ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. പെരുവ- പെരുവംമൂഴി റോഡ് വികസനത്തിനായി, തീരെ വീതികുറഞ്ഞ ഭാഗങ്ങളില്‍ മാത്രം മുനിസിപ്പാലിറ്റിയും പഞ്ചായത്തും തദ്ദേശവാസികളില്‍ നിന്ന് സ്ഥലം സൗജന്യമായി ലഭ്യമാക്കിയാല്‍, ലഭ്യമാകുന്ന സ്ഥലം ഉള്‍പ്പെടുത്തി വീതികൂട്ടാനും തീരുമാനിച്ചു. നിലവിലുള്ള എസ്റ്റിമേറ്റില്‍ സ്ഥലമേറ്റെടുക്കാന്‍ വ്യവസ്ഥയില്ലാത്തതിനാലാണിത്.
മണീട് ഗവ. ഹൈസ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ജനുവരിയില്‍ ആരംഭിക്കാനുള്ള നടപടികള്‍ ത്വരിതമാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
ആനമുന്തി- മീമ്പാറ റോഡ് ബി.സി. ടാറിംഗ് പ്രവൃത്തികള്‍ ഉടന്‍ തുടങ്ങി റോഡ് സഞ്ചാരി യോഗ്യമാകാന്‍ നിര്‍ദേശം നല്‍കി.
ശബരിമല വര്‍ക്കുകളുടെ ഭാഗമായി ചോറ്റാനിക്കര- തലക്കോട് -തുപ്പംപടി റോഡില്‍ കെഎസ്ഇബി കേബിള്‍ സ്ഥാപിച്ചു കഴിഞ്ഞതിനാല്‍ ടെൻഡർ നടപടികള്‍ ആരംഭിക്കാമെന്നും യോഗം നിര്‍ദേശിച്ചു.
ഓൺലൈനിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉന്നതതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments