Post Category
അപേക്ഷ ക്ഷണിച്ചു
എറണാകുളത്തെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്സിഡി നൽകുന്ന മൂന്നാം ഘട്ട പദ്ധതിയിലേക്ക് നവംബർ 16 മുതൽ 30 വരെ അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത കർഷകർക്ക് 40 ശതമാനം മുതൽ 50 ശതമാനം വരെ സബ്സിഡി നിരക്കിൽ കാർഷിക യന്ത്രങ്ങൾ, വിളവെടുപ്പ് യന്ത്രങ്ങൾ, വിള സംസ്കരണ ഉപകരണങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണ യന്ത്രങ്ങൾ എന്നിവ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് ഉള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായോ തൊട്ടടുത്ത കൃഷിഭവനുമായോ ബന്ധപ്പെടാം.
ഫോൺ: 6238964316
date
- Log in to post comments