Post Category
ഗതാഗത നിയന്ത്രണം
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി തിരുവല്ല നിരത്ത് വിഭാഗത്തിന്റെ അധീനതയിലുള്ള പബ്ലിക് ഓഫീസ് റോഡ്, ടെമ്പിള്‍ റോഡ്, പോസ്റ്റ് ഓഫീസ് റോഡ് ഒന്നാം മൈല്‍ - തിരുവല്ല പുളിക്കീഴ് റോഡ്- കുളക്കാട്ടില്‍ റോഡ്, പഴയ കായംകുളം തിരുവല്ല റോഡ്, ബഥനി ചര്‍ച്ച് റോഡ് എന്നീ റോഡുകളില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 19 ) മുതല്‍ നിര്‍മാണം അവസാനിക്കുന്നത് വരെ ഭാഗീകമായി അടച്ചിടുമെന്ന് തിരുവല്ല പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments