Skip to main content

ശിശുദിനാഘോഷം: മൂഴിയാര്‍ സ്‌കൂളില്‍ കുട്ടികള്‍ക്കായി സര്‍ഗ്ഗാത്മക പഠന പരിപാടി സംഘടിപ്പിച്ചു

ശിശുദിന വാരചണം 2026 ന്റെ ഭാഗമായി വനിതാ ശിശു വികസനവകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മൂഴിയാര്‍ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്കായി പഠന ബോധവല്‍ക്കരണ പരിപാടി  സംഘടിപ്പിച്ചു. പ്രപഞ്ചോല്‍പ്പത്തി, മനുഷ്യോല്‍പ്പത്തി, ജൈവവൈവിധ്യം എന്നിവയെ സംബന്ധിച്ച് വീഡിയോകളിലൂടെ കുട്ടികള്‍ക്ക് അവബോധം നല്‍കി. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ക്രയോണ്‍സ്, പ്ലേ ഡോ ബ്ലോക്ക്, ലെഗോ ബ്ലോക്ക്, ചെറിയ കളിപ്പാട്ടങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി.
 പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം എ ജി രാജേഷ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഡോ. എസ് ഫെബ്ന റഹീം, മൂഴിയാര്‍ യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ് പ്രേം, അധ്യാപകനായ സുനില്‍കുമാര്‍, ഡി.സി.പി.യു ജീവനക്കാരായ പി എസ് സ്മിത, സ്മിതാ പി രാജു എന്നിവര്‍ പങ്കെടുത്തു.

date