Skip to main content

കരാര്‍ നിയമനം

മയ്യനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍  വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികയും യോഗ്യതയും-
സെക്യൂരിറ്റി സ്റ്റാഫ് - 50 വയസ് കവിയാത്ത വിമുക്ത ഭടന്‍മാര്‍ക്ക് അപേക്ഷിക്കാം.
ലാബ് ടെക്‌നിഷ്യന്‍ - ഡയറക്‌ട്രേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ ഡി എം എല്‍ ടി കോഴ്‌സ്,  പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍,  പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
റേഡിയോഗ്രാഫര്‍- ഡയറക്‌ട്രേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമ,  പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍,   പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  
ഫാര്‍മസിസ്റ്റ് - ഡയറക്‌ട്രേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ ഡിഫാം കോഴ്‌സ്. പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍,   പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന
യോഗ്യത,  വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ നവംബര്‍ 30നകം മയ്യനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലഭിക്കണം. ഫോണ്‍: 0474 2555050.
 
 

date