Skip to main content

താന്നിക്കമുക്ക് – റെയിൽവേ സ്റ്റേഷൻ റോഡ് യാഥാർത്ഥ്യത്തിലേക്ക്; നിർമ്മാണ പ്രവർത്തനങ്ങൾക്ക് നാളെ(നവംബർ 19) തുടക്കം

 

കൊല്ലം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കൊല്ലം നിയോജക മണ്ഡലത്തിലെ താന്നിക്കമുക്ക് – റെയിൽവേ സ്റ്റേഷൻ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നവംബർ 19ന് തുടക്കമാകും. റോഡിന്റെ നിർമ്മാണ ഉദ്ഘാടനം രാവിലെ 9. 30ന് താന്നിക്കമുക്ക് ജംഗ്ഷനിൽ കൊല്ലം എംഎൽഎയും, സംസ്ഥാന തൊഴിൽ, വനിതാ ശിശു വികസന, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രിയുമായ ബിന്ദു കൃഷ്ണ നിർവഹിക്കും.

പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന റോഡിന്റെ വികസനം യാഥാർത്ഥ്യമാക്കുന്നതിനായി മന്ത്രി ബിന്ദു കൃഷ്ണ പ്രത്യേകമായി ആവശ്യമുന്നയിച്ചിരുന്നു. മന്ത്രിയുടെ ആവശ്യം പരിഗണിച്ച് ധനകാര്യ വകുപ്പ് മന്ത്രികൂടിയായ മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിൽ ഉൾപ്പെടുത്തി റോഡ് നിർമാണത്തിന് തുക വകവച്ചിരുന്നു. ഇതോടെ വർഷങ്ങളായി പ്രദേശവാസികൾ ഉന്നയിച്ചിരുന്ന പ്രധാന ഗതാഗത ആവശ്യത്തിന് പരിഹാരം ആവുകയാണ്. 

ബജറ്റിലെ പ്രഖ്യാപനം നടത്തിയ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ പ്രദേശത്തെ ഗതാഗത സൗകര്യങ്ങളിൽ ഗുണപരമായ മാറ്റമുണ്ടാകും. റോഡ് വികസനം പ്രദേശവാസികൾക്കും യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടും. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ ജനപ്രതിനിധികളും, പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും ഉൾപ്പടെ പങ്കെടുക്കും

date