Skip to main content

ആയുർവേദ പാരാമെഡിക്കൽ ഡിപ്ലോമ: ക്ലാസുകൾ ഡിസംബർ ഒൻപതിന് തുടങ്ങും

        ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരളത്തിലെ സർക്കാർ/ എയിഡഡ്/ സ്വാശ്രയ ആയുർവേദ കോളജുകളിലും മറ്റ് ആയുർവേദ പാരാമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്ന 2026-27 അധ്യയന വർഷത്തെ ആയുർവേദ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ (ഫാർമസിസ്റ്റ്, തെറാപ്പിസ്റ്റ്) ക്ലാസുകൾ ഡിസംബർ 9ന് ആരംഭിക്കും. കോഴ്സുകളിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾ അന്നേദിവസം കോളജുകളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പ്രവേശനം നേടിയ സ്ഥാപനങ്ങളിൽ ബന്ധപ്പെടുക.

പി.എൻ.എക്‌സ്. 4873/2026

date