Post Category
വനിതാരത്ന പുരസ്കാരം 2026
വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിലേക്കായി 2026 വനിതാരത്ന പുരസ്കാരത്തിന് വനിത-ശിശുവികസന വകുപ്പ് നാമനിർദേശം ക്ഷണിച്ചു. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച വനിത, കലാരംഗം എന്നീ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വനിതകളെയാണ് അവാർഡിനായി പരിഗണിക്കുന്നത്. അർഹരായ വ്യക്തികളെ സ്ഥാപനങ്ങൾ/ സംഘടനകൾ മറ്റു വ്യക്തികൾ എന്നിവർ നോമിനേറ്റ് ചെയ്യണം. നാമനിർദേശം നവംബർ 30നുള്ളിൽ അതത് ജില്ല വനിതാ ശിശു വികസന ഓഫീസർക്ക് സമർപ്പിക്കണം. വിവരങ്ങൾക്ക്: www.wcd.kerala.gov.in, 0471 2346534.
പി.എൻ.എക്സ്. 4891/2026
date
- Log in to post comments