Skip to main content

സ്മാം പദ്ധതി: അപേക്ഷ 30 വരെ

സ്മാം (SMAM) പദ്ധതിയുടെ മൂന്നാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. കാർഷിക യന്ത്രങ്ങൾ 50 ശതമാനം വരെ സബ്‌സിഡിയിൽ ലഭ്യമാക്കുന്ന ഈ പദ്ധതിയിലേക്ക് നവംബർ 30 വരെ അപേക്ഷിക്കാം.
പദ്ധതിയുടെ ഭാഗമായി കാർഷിക യന്ത്രങ്ങൾ, വിളവെടുപ്പ് യന്ത്രങ്ങൾ, വിളസംസ്കരണ ഉപകരണങ്ങൾ, മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനുള്ള യന്ത്രങ്ങൾ എന്നിവ സബ്‌സിഡി നിരക്കിൽ ലഭിക്കും. വ്യക്തിഗത കർഷകർക്ക് 40 മുതൽ 50 ശതമാനം വരെയാണ് സബ്‌സിഡി അനുവദിക്കുക.
ലഭ്യമായ യന്ത്രങ്ങളുടെ എണ്ണത്തേക്കാൾ കൂടുതൽ അപേക്ഷകൾ ലഭിക്കുന്ന പക്ഷം, യോഗ്യരായ അപേക്ഷകരെ ഉൾപ്പെടുത്തി ഡിസംബർ ഒന്നിന് ഓൺലൈൻ നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷയുമായി ബന്ധപ്പെട്ട സഹായങ്ങൾക്കും കാക്കനാട് ഈച്ചമുക്കിലുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടാം. ഫോൺ: 62389 64316.

date