Skip to main content

ഒ.ബി.സി വിദ്യാർത്ഥിനികൾക്ക് ധനസഹായം

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ട, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പഠിക്കുന്ന അനാഥ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നൽകുന്ന പ്രത്യേക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനായി ഇ-ഗ്രാന്റ്സ് പോർട്ടൽ  ഡിസംബർ 10 വരെ വീണ്ടും തുറന്നിട്ടുണ്ട്. മുൻവർഷങ്ങളിൽ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചവർ ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന അപേക്ഷ പുതുക്കണം. പദ്ധതിയുടെ വിശദാംശങ്ങൾ www.egrantz.kerala.gov.in ൽ ലഭിക്കും. ഫോൺ: 0484-2983130.

date