എൽ.ബി.എസ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കളമശ്ശേരി മേഖലാ കേന്ദ്രത്തിൽ നവംബർ 26ന് ആരംഭിക്കുന്ന വിവിധ സർക്കാർ അംഗീകൃത ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്വർക്കിംഗ് (യോഗ്യത: എസ്.എസ്.എൽ.സി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (യോഗ്യത: പ്ലസ് ടു കൊമേഴ്സ്), ഡിജിറ്റൽ ഓഫീസ് എസൻഷ്യൽസ് വിത്ത് ടാലി ആൻഡ് മലയാളം ടൈപ്പിംഗ് സ്കിൽസ് (യോഗ്യത: എസ്.എസ്.എൽ.സി) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.
താൽപര്യമുള്ളവർ https://lbscentre.kerala.gov.in/coursehub/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് കളമശ്ശേരി മേഖലാ കേന്ദ്രവുമായി 9447211055, 7025310574, 0484 2541520 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
- Log in to post comments