Skip to main content

ആശാപ്രവര്‍ത്തക ഒഴിവ്

ബൈസണ്‍വാലി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ ആശാപ്രവര്‍ത്തകയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ 25നും 45നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത.താല്‍പര്യമുള്ള  ഉദ്യോഗാര്‍ഥികള്‍ക്ക് മതിയായ  രേഖകള്‍ സഹിതം നവംബര്‍ 26ന് രാവിലെ 10.30ന് ബൈസണ്‍വാലി കുടുംബാരോഗ്യകേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.ഫോണ്‍: 04865 294923.

date