Post Category
ജില്ലാ കേരളോത്സവം: സംഘാടക സമിതി രൂപീകരണ യോഗം 23-ന്
ഡിസംബർ ആദ്യവാരം നടക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം നവംബർ 23-ന് ഉച്ചയ്ക്ക് രണ്ടിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരും. യോഗത്തിൽ ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, സംസ്ഥാന യുവജനക്ഷേമ ബോർഡ് പ്രതിനിധികൾ, ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ, യുവജന സംഘടനാ പ്രതിനിധികൾ പങ്കെടുക്കും.
date
- Log in to post comments