Post Category
കരിപ്പോട്–പല്ലശ്ശന റോഡ് നവീകരണത്തിന് 2.50 കോടി രൂപയുടെ ഭരണാനുമതി
നെന്മാറ നിയോജകമണ്ഡലത്തിലെ കരിപ്പോട്–പല്ലശ്ശന റോഡ് നവീകരണത്തിന് 2.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. പ്രേമൻ എം.എൽ.എ അറിയിച്ചു. 2026–27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിക്കാണ് അനുമതി ലഭിച്ചത്.
പദ്ധതിയുടെ ഭാഗമായി കരിപ്പോട്–പല്ലശ്ശന റോഡിൽ 4/500 കി.മീ മുതൽ 6/400 കി.മീ വരെയുള്ള ഭാഗം ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്ക് ഉയർത്തി നവീകരിക്കും. പൊതുമരാമത്ത് വകുപ്പിന്റെ പുതുക്കിയ ബജറ്റ് പ്രവൃത്തികളിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
ഭരണാനുമതി ലഭിച്ച സാഹചര്യത്തിൽ സാങ്കേതികാനുമതിയും ടെൻഡർ നടപടികളും വേഗത്തിൽ പൂർത്തിയാക്കി നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.
date
- Log in to post comments