Skip to main content

പൈതൃക വാരാഘോഷം 2026

തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൈതൃക വാരാഘോഷത്തിന്റെ സമാപന സമ്മേളനം നവംബർ 25 ഉച്ചയ്ക്ക് 2.30 ന് മ്യൂസിയം  ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. സമാപന സമ്മേളനം മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി നിർവഹിക്കും. മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കും. പൈതൃകത്തെ കുറിച്ചുള്ള അവബോധം വിദ്യാർഥികളിലും പൊതുജനങ്ങളിലും വളർത്തുന്നതിനായി ഹൈസ്കൂൾ തലം വിദ്യാർഥികൾക്കും വകുപ്പ് ജീവനക്കാർക്കുമായി പൈതൃക ക്വിസ്, കോളജ് വിദ്യാർഥികൾക്കായി സെമിനാർ, മ്യൂസിയം സന്ദർശകർക്കായി ഓപ്പൺ ക്വിസ്, കൂടാതെ പൈതൃക കലാരൂപങ്ങളായ വിൽപ്പാട്ട്, കാട്ടുപാട്ടും-നൃത്തവും, മൺപാത്ര നിർമാണ ശില്പശാല, ആർട്ട് മ്യൂസിയത്തിലെ അമൂല്യ ശേഖരങ്ങളുടെ പ്രത്യേക പ്രദർശനം എന്നിവ സന്ദർശകർക്കായി നടത്തി. വിവരങ്ങൾക്ക്: +91 9061916543, ഇമെയിൽ: competition.dmz@gmail.com.

പി.എൻ.എക്‌സ്. 4909/2026

date